ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ വിജയക്കുതിപ്പ് പുതുവർഷദിനത്തിലും ആവർത്തിച്ച് മാഞ്ചസ്റ്റർ സിറ്റി. ആർസനലിനെ 2–1നു തോൽപിച്ചതോടെ സീസണിലെ തുടർച്ചയായ 11–ാം ജയം സിറ്റി സ്വന്തമാക്കി. ഇൻജറി ടൈമിൽ റോഡ‍്രി ഹെർണാണ്ടസ് വിജയഗോൾ നേടി.
31–ാം മിനിറ്റിൽ ബുകായോ സാകയിലൂടെ ഗണ്ണേഴ്സാണ് ആദ്യം ലീഡെടുത്തത്. 57–ാം മിനിറ്റിൽ റിയാദ് മഹ്‍റെസിന്റെ പെനൽറ്റിയിലൂടെ സിറ്റി ഒപ്പമെത്തി. 53 പോയിന്റുമായി സിറ്റിയാണു ലീഗിൽ ഒന്നാമത്.
English Summary: Manchester City snatch late victory in dramatic encounter against Arsenal