ചെൽസി സമനില പിടിച്ചു; സിറ്റിക്കു കോളടിച്ചു!

Chelsea-match-04
SHARE

ലണ്ടൻ ∙ ലിവർപൂളിനോടു 2 ഗോളിനു പിന്നിൽനിന്നിട്ടും ഉശിരോടെ 2 ഗോൾ തിരിച്ചടിച്ചു ചെൽസി നേടിയ സമനില ഗുണം ചെയ്തത് മാഞ്ചസ്റ്റർ സിറ്റിക്ക്! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഒന്നാംസ്ഥാനത്തുള്ള സിറ്റിക്ക് 10 പോയിന്റ് ലീഡുമായി അടുത്തയാഴ്ചയിലെ മത്സരങ്ങൾക്കു തയാറെടുക്കാം.

കളി തുടങ്ങി 26 മിനിറ്റിനകം ലിവർപൂളിന് എവേ ഗ്രൗണ്ടിൽ 2–0 ലീഡ്. ആദ്യപകുതി അവസാനിക്കും മുൻപ ആ കടംവീട്ടി ചെൽസി സമനില വീണ്ടെടുക്കുകയും ചെയ്തു. പോയിന്റ് നില: 1. മാൻ. സിറ്റി – 21 മത്സരം, 53 പോയിന്റ്, 2. ചെൽസി– 21, 43, 3. ലിവർപൂൾ – 21, 42.

ബാർസയ്ക്ക് വിജയം

മഡ്രിഡ് ∙ ആദ്യപകുതിയിൽ സ്ട്രൈക്കർ ലൂക്ക് ഡി യോങ്ങിന്റെ ഹെഡർ ഗോൾ, ഇൻജറി ടൈമിൽ ഗോൾകീപ്പർ ആന്ദ്രേ ടെർസ്റ്റീഗന്റെ സൂപ്പർസേവ്. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മയ്യോർക്കയ്ക്കെതിരെ 1–0 വിജയം നേടാൻ ബാർസിലോനയ്ക്ക് ഇതു ധാരാളമായിരുന്നു. കോവിഡും സസ്പെൻഷനുമെല്ലാം കാരണം 14 കളിക്കാരുടെ അഭാവം നേരിട്ട ബാ‍ർസ ടീമാണ് മയ്യോർക്കയെ അവരുടെ മൈതാനത്തുചെന്നു കീഴ്പ്പെടുത്തിയത്. ജയത്തോടെ, 19 കളിയിൽ 31 പോയിന്റുമായി ബാർസിലോന 5–ാം സ്ഥാനത്തെത്തി. എന്നാൽ, ഒന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡിനു ബാർസയെക്കാൾ 15 പോയിന്റ് ലീഡുണ്ട്.

English Summary: English Premier League and Spanish La Liga Match Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA