ADVERTISEMENT

എന്തു പറയണം? എന്തു പറഞ്ഞാലും ഈ പ്രകടനത്തിനു മതിയാകുമെന്നു തോന്നുന്നില്ല. ത്രസിപ്പിച്ചു കളഞ്ഞല്ലോ ബ്ലാസ്റ്റേഴ്സേ നിങ്ങൾ. ഒന്നര മണിക്കൂർ നീണ്ട കൊലമാസ് കളിയും ലീഗിൽ ഒന്നാം സ്ഥാനം പിടിച്ച അവിശ്വസനീയ നേട്ടവും കൂടിച്ചേരുമ്പോൾ സന്തോഷത്തിന്റെ കൊടും ബ്ലാസ്റ്റിലാകും കേരളം മുഴുവനും. കീഴടങ്ങാൻ മനസ്സില്ലാത്ത പോരാളികളുടെ ഏറ്റുമുട്ടലാണു തിലക് മൈതാനിൽ കണ്ടത്. കേരളവും ഹൈദരാബാദും വിജയത്തിനായി ഒരുപോലെ പോരാടിയ മത്സരത്തിനൊടുവിൽ വിജയദേവത മഞ്ഞക്കുപ്പായത്തിൽ പ്രത്യക്ഷപ്പെട്ടു. 

ക്ഷേ, ക്ലിനിക്കൽ എന്നു പറയാവുന്ന ഈ പോരാട്ടത്തിലെ വിജയി ഒരു വെള്ളക്കുപ്പായക്കാരനാണ് – വെളുത്ത ഫോർമൽ ഷർട്ടിൽ ക്ഷമയോടെ, ശാന്തനായി കളത്തിനരികെ ഇരിക്കുന്ന ഇവാൻ വുക്കൊമനോവിച്ച്. ബ്ലാസ്റ്റേഴ്സിന്റെ സൈലന്റ് കില്ലർ ഈ പരിശീലകനാണ്.  ഒറ്റമനസ്സോടെ പൊരുതുന്ന, ലക്ഷ്യം വിജയമാണെന്നു തോന്നിപ്പിക്കുന്ന ടീമാക്കി ബ്ലാസ്റ്റേഴ്സിനെ മാറ്റിയതിന്റെ എല്ലാ ക്രെഡിറ്റും ഈ സെർബിയക്കാരനുള്ളതാണ്.

ഇതിലും വലിയ താരസമ്പത്തുമായി ബ്ലാസ്റ്റേഴ്സ് ഇവിടെ കളിച്ചിട്ടുണ്ട്. പക്ഷേ, അന്നൊന്നും കാണാത്ത സ്പിരിറ്റും ഇൻസ്പിരേഷനുമാണ് ഇന്നത്തെ ടീമിലുള്ളത്. അതാണ് വുക്കൊമനോവിച്ചിന്റെ സംഭാവന. അതുതന്നെയാണു ബ്ലാസ്റ്റേഴ്സിന്റെ വിജയരഹസ്യവും. ഇരുപതുകാരൻ ഹൊർമിപാം മുതൽ സ്പെയിൻകാരൻ വാസ്കെസ് വരെ ഒരേ വികാരത്തോടെ പന്തു തട്ടുന്നതാണു വുക്കൊമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിന്റെ ജീവരക്തം. ആരാധകർക്കു പോലും വലിയ പ്രതീക്ഷയില്ലാതെ തുടങ്ങിയ സീസണിലാണു ബ്ലാസ്റ്റേഴ്സിനെ ഒന്നാം സ്ഥാനത്തെത്തിച്ച വുക്കൊമനോവിച്ചിന്റെ മാജിക്.

പ്രിയ സുഹൃത്തേ, നിങ്ങളുടെ ഈ പ്രകടനങ്ങൾ കൊച്ചിയിൽ പിറന്നിരുന്നുവെങ്കിലെന്ന് ആശിച്ചുപോകുന്നു. പതിനായിരങ്ങളുടെ ഹൃദയത്തിൽ നിന്നുയരുന്ന ആ ആരവങ്ങളായിരുന്നു താങ്കളുടെ ഇന്ദ്രജാലത്തിനു ലഭിക്കേണ്ടിയിരുന്ന യഥാർഥ പ്രതിഫലം. കൊച്ചിയിൽ ഇറാഖിനെതിരെ ഒരു ഗോളടിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായി ഞാനും ഏറ്റുവാങ്ങിയിട്ടുണ്ട് അത്തരമൊരു ഭാഗ്യം. രണ്ടര ദശകം മുൻപായിരുന്നുവത്. പക്ഷേ, ഇപ്പോഴും കോരിത്തരിപ്പിക്കും ആ നിമിഷം.

English Summary: IM Vijayan Praises Kerala Blasters FC for their blasting performance against HFC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com