ഇമ്മിണി ബല്യ ഒന്ന്! ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനത്തിന് പിന്നിലെ കണക്കുകൾ

Kerala-Blasters-FC-Goa-1248
ഗോവയ്‌ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ അഡ്രിയൻ ലൂണയുടെ (ഇടത്) ആഹ്ലാദം . ചിത്രം: ഐഎസ്എൽ വെബ്സൈറ്റ്
SHARE

ഹൈദരാബാദിനെതിരായ 1–0 ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ 2014നു ശേഷം ഇതാദ്യമായി ഒന്നാം സ്ഥാനത്തേക്കു കയറി. ഈ ‘ഇമ്മിണി ബല്യ ഒന്നിലേക്ക്’ ബ്ലാസ്റ്റേഴ്സ് എത്തിയതിന്റെ വഴിക്കണക്കിതാ..

∙ സീസണിൽ ഏറ്റവും കുറവ് തോൽവി നേരിട്ട ടീമാണ് ബ്ലാസ്റ്റേഴ്സ്. എടികെ മോഹൻ ബഗാനെതിരെ ഉദ്ഘാടന മത്സരത്തിൽ മാത്രം.

∙ എന്നാൽ സീസണിൽ കൂടുതൽ സമനില വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്സ് തന്നെ. 5 മത്സരങ്ങൾ.

∙ സീസണിലെ ജയങ്ങളുടെ എണ്ണത്തിൽ ബ്ലാസ്റ്റേഴ്സ് (4) മറ്റ് 5 ടീമുകൾക്കൊപ്പം രണ്ടാമതുണ്ട്. 5 ജയങ്ങളുമായി മുംബൈയാണ് ഒന്നാമത്.

∙ ഗോൾ വഴങ്ങാതെ ഏറ്റവും കൂടുതൽ മത്സരങ്ങളും (ക്ലീൻ ഷീറ്റ്) ബ്ലാസ്റ്റേഴ്സിന്റെ പേരിൽ– 4

∙ സീസണിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ 2 ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്സ്:10. ഹൈദരാബാദും ഒപ്പമുണ്ട്. 22 ഗോൾ വാങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡീഷ എഫ്സിയുമാണ് ഏറ്റവും പിന്നിൽ.

∙ ശരാശരി ടാക്കിളുകളിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഓരോ മത്സരത്തിലും 16.2 വീതം. എതിർ താരത്തിന്റെ നിയന്ത്രണത്തിലുള്ള പന്ത് വിജയകരമായി പിടിച്ചെടുക്കുന്നതാണ് ടാക്കിൾ.

∙ ശരാശരി ഇന്റർസെപ്ഷനുകളിലും ബ്ലാസ്റ്റേഴ്സ് മുന്നിൽ: 14.6. എടികെ മോഹൻ ബഗാനും ഒപ്പമുണ്ട്. എതിരാളിയുടെ പാസ് മാർഗമധ്യേ പിടിച്ചെടുക്കുന്നതാണ് ഇന്റർസെപ്ഷൻ.

English Summary: Kerala Blasters Factors for First Position in Points Table

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിൽക്കാനുണ്ട് പൃഥ്വിരാജിന്റെ ലംബോർഗിനി | Prithviraj Lamborghini Huracan

MORE VIDEOS
FROM ONMANORAMA