ADVERTISEMENT

ലണ്ടൻ ∙ എഫ്എ കപ്പ് ഫുട്ബോളിൽ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങി ആർസനൽ പുറത്ത്. 3–ാം റൗണ്ടിൽ നോട്ടിങ്ങാം ഫോറസ്റ്റാണു ഗണ്ണേഴ്സിനെ വീഴ്ത്തിയത് (1–0). 26 വർഷത്തിനിടെ ഇതു 2–ാം തവണ മാത്രമാണ് ആർസനൽ ഇംഗ്ലണ്ടിലെ കപ്പ് ചാംപ്യൻഷിപ്പിന്റെ ഈ ഘട്ടത്തിൽ മടങ്ങുന്നത്.

2018ൽ തോറ്റതും നോട്ടിങ്ങാമിനോടു തന്നെ. ടോട്ടനം, ലിവർപൂൾ എന്നിവരും കളിയിൽ ആദ്യം പിന്നിലായെങ്കിലും പിന്നീടു തിരിച്ചടിച്ചു ജയിച്ചു കയറി. ടോട്ടനം 3–1നു മോർകാംബെയെയും ലിവർപൂൾ 4–1നു ഷ്ര്യൂസ്ബറിയെയും തോൽപിച്ചു.

English Summary: Nottingham Forest vs Arsenal FA Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com