കോതമംഗലം ∙ 27 വർഷത്തെ കാത്തിരിപ്പിനു വിരാമം. മഹാത്മാഗാന്ധി (എംജി) സർവകലാശാലയ്ക്കു ദക്ഷിണ മേഖലാ അന്തർ സർവകലാശാലാ ഫുട്ബോൾ കിരീടം. എംജിക്കു പുറമേ കാലിക്കറ്റ്, കേരള, ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടീമുകൾ അഖിലേന്ത്യാ ചാംപ്യൻഷിപ്പിനും യോഗ്യത നേടി. റൗണ്ട് റോബിൻ ലീഗിൽ തോൽവി അറിയാതെയാണ് എംജി ജേതാക്കളായത്. 1995ൽ മൈസൂരുവിൽ വച്ചാണ് മുൻപ് എംജി ദക്ഷിണ മേഖലാ ചാംപ്യന്മാരായത്.
English Summary: South Zone Inter-University Football: MG Wins