അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോൾ: ക്വാർട്ടർ ഉറപ്പിച്ച് കേരള, കാലിക്കറ്റ്

1248-night-football
SHARE

കോതമംഗലം ∙ അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോളിൽ തുടർച്ചയായ 2 ജയങ്ങളോടെ കേരളയും കാലിക്കറ്റും ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു. ദക്ഷിണമേഖലാ ജേതാക്കളും ആതിഥേയരുമായ എംജി സർവകലാശാല, കൊൽക്കത്ത അഡമസ് യൂണിവേഴ്സിറ്റിയോടു ഗോളില്ലാ സമനില വഴങ്ങി. 

മുഹമ്മദ് നിഷാമിന്റെ ഇരട്ടഗോൾ മികവിൽ സാവിത്രിബായ് ഫുലെ സർവകലാശാലയെ 3–0നാണു കാലിക്കറ്റ് തകർത്തത്. മിഷാലാണു 3–ാം ഗോളിന്റെ ഉടമ. കേരള 4–1നു സംബാൽപുർ യൂണിവേഴ്സിറ്റിയെ തോൽപിച്ചു. ജേക്കബ്, ശബരിൻ, ജെബിൻ ബോസ്കോ, ഷാഹിർ എന്നിവരാണു സ്കോറർമാർ.  

English Summary: All India inter university football

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS