ഐഎസ്എലിൽ ഇന്നു മത്സരമില്ല; എടികെ – ബെംഗളൂരു മത്സരം മാറ്റിവച്ചു

atkmb-bfc
എടികെ മോഹൻ ബഗാൻ – ബെംഗളൂരു എഫ്‍സി മത്സരത്തിന്റെ അറിയിപ്പും പിന്നീട് മാറ്റിവച്ചതായുള്ള അറിയിപ്പും (ഐഎസ്എൽ ട്വീറ്റ് ചെയ്തത്)
SHARE

മഡ്ഗാവ് ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് ആശങ്കയായി കോവിഡ് വ്യാപനം തുടരുന്നതിനിടെ, എടികെ മോഹൻ ബഗാന്റെ തുടർച്ചയായ രണ്ടാം മത്സരവും മാറ്റിവച്ചു. ഇന്ന് ഫറ്റോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ബെംഗളൂരു എഫ്‍സിക്കെതിരായ മത്സരമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എടികെ മോഹൻ ബഗാൻ ടീമിലെ കളിക്കാർ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഒഡീഷ എഫ്സിയുമായി നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിവച്ചിരുന്നു. ഈ മത്സരത്തിന്റെയും പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ബഗാൻ താരങ്ങളായ റോയ് കൃഷ്ണ, സുഭാഷിഷ് ബോസ്, കാൾ മക്ഹ്യൂ എന്നിവരാണ് പോസിറ്റീവ് ആയതെന്നാണ് വിവരം. ഈയിടെ ക്രൊയേഷ്യൻ ലീഗിൽ നിന്നു മടങ്ങിയെത്തിയ സന്ദേശ് ജിങ്കാനും പോസിറ്റീവ് ആണെന്നു റിപ്പോർട്ടുകളുണ്ട്. കാണികൾക്കു പ്രവേശനമില്ലാതെ, ഗോവയിലെ 3 സ്റ്റേഡിയങ്ങളിലായാണ് ഐഎസ്എൽ നടക്കുന്നത്.

English Summary: ATK Mohun Bagan’s match against Bengaluru FC postponed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA