അന്തർ സർവകലാശാലാ ഫുട്ബോൾ: എംജി, കേരള, കാലിക്കറ്റ് ക്വാർട്ടർ ഫൈനലിൽ

1248-night-football
പ്രതീകാത്മക ചിത്രം
SHARE

കോതമംഗലം ∙ അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോളിൽ എംജി, കേരള, കാലിക്കറ്റ് ടീമുകൾ ക്വാർട്ടറിൽ കടന്നു. ക്വാർട്ടർ ഫൈനൽ ലൈനപ്: എംജി – കൽക്കട്ട, കാലിക്കറ്റ് – പഞ്ചാബ്, കേരള – സന്ത് ബാബ ഭാഗ്സിങ്, കൊൽക്കത്ത അഡമാസ് – പട്യാല പഞ്ചാബി സർവകലാശാല. ഇന്നാണു ക്വാർട്ടർ.

ഇന്നലെ എംജി 8–0നു രാജസ്ഥാനെയും കേരള 5–0നു സന്ത് ഗഡ്ഗെബാബയെയും കാലിക്കറ്റ് 3–0നു സിഡോ കഹ്നു മുർമുവിനെയും തോൽപിച്ചു. എംജിക്കു വേണ്ടി മുഹമ്മദ് റോഷനും കേരളയ്ക്കു വേണ്ടി ജെബിൻ ബോസ്കോയും ഹാട്രിക് നേടി. എംജിയുടെ നിംഷാദ് റോഷൻ 2 ഗോൾ നേടി.

നിതിൻ വിൽസൺ, മുഹമ്മദ് അജ്സൽ, ഹരിശങ്കർ എന്നിവർ ഓരോ തവണ സ്കോർ ചെയ്തു. കേരളയ്ക്കു വേണ്ടി ജോസഫിനും ഷാഹിറും ഗോൾ നേടി. കാലിക്കറ്റിനായി സുഹൈലും മുഹമ്മദ് ഷഫ്നറും ഷംനാദും സ്കോർ ചെയ്തു.

English Summary: Inter-University Football- Quarter-Final Football

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS