റയൽ മഡ്രിഡിന് സൂപ്പർ കപ്പ്; അത്‌ലറ്റിക്കോ ബിൽബാവോയെ 2–0നു തോൽപിച്ചു

FBL-KSA-ESP-SUPER CUP-ATHLETIC BILBAO-REAL MADRID
റയൽ മഡ്രിഡ് താരങ്ങൾ സ്പാനിഷ് സൂപ്പർ കപ്പ് ട്രോഫിയുമായി.
SHARE

റിയാദ് ∙ സൗദി അറേബ്യയിലെ മുപ്പതിനായിരം ആരാധകർക്കു മുന്നിൽ കരിം ബെൻസേമയും സംഘവും റയൽ മഡ്രിഡിനു സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം സമ്മാനിച്ചു. അത്‌ലറ്റിക്കോ ബിൽബാവോയെ 2–0നു തോൽപിച്ച ഫൈനലിൽ പോരാട്ടത്തിൽ ലൂക്കാ മോഡ്രിച്ചും ബെൻസേമയുമാണു വിജയഗോളുകൾ നേടിയത്. 12–ാം തവണയാണു റയൽ സ്പാനിഷ് സൂപ്പർ കപ്പ് ജേതാക്കളാകുന്നത്.

സ്പാനിഷ് ലാ ലിഗയിലെയും കിങ്സ് കപ്പിലെയും ആദ്യ 2 സ്ഥാനക്കാർ തമ്മിലുള്ള വാർഷിക പോരാട്ടമാണ് സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ. 38–ാം മിനിറ്റിൽ 2 ഡിഫൻഡർമാർക്കിടയിലൂടെ ഓടിക്കയറി റോഡ്രിഗോ നൽകിയ പാസിൽനിന്നാണ് ലൂക്കാ മോഡ്രിച്ച് ആദ്യ ഗോൾ സ്കോർ ചെയ്തത്. 52–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽനിന്ന് ബെൻസേമയും ലക്ഷ്യം കണ്ടു (2–0). കളി തീരാൻ 3 മിനിറ്റുള്ളപ്പോൾ റയൽ താരം എഡർ മിലിറ്റാവോയ്ക്കു ചുവപ്പുകാർഡ്. ഗോൾലൈനിൽ പന്തു കൈകൊണ്ടു തൊട്ടതിനായിരുന്നു ഇത്. എന്നാൽ, പെനൽറ്റി  റയൽ ഗോളി തിബോ കോർട്ടോ തടുത്തു.

English Summary: Real Madrid defeat Athletic Bilbao to win Spanish Super Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA