മഡ്രിഡ് ∙ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായ ഫ്രാൻസിസ്കോ ‘പാകോ’ ഹെൻതോ (88) അന്തരിച്ചു. 600 കളികളിലായി 182 ഗോളുകൾ ലെഫ്റ്റ് വിങ്ങറായ ഹെൻതോ നേടി. 6 യൂറോപ്യൻ കപ്പുകൾ, 12 ലീഗ് കിരീടങ്ങൾ, 2 കിങ്സ് കപ്പ്, ഒരു ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവ നേടിയ ഹെൻതോ ഇത്രയും നേട്ടങ്ങൾ കൈവരിക്കുന്ന ഏക റയൽ താരവുമാണ്. സ്പെയിനു വേണ്ടി 1962, 66 ലോകകപ്പുകൾ ഉൾപ്പെടെ 43 മത്സരങ്ങൾ കളിച്ചു.
English Summary: Real madrid player Pako Hento passes away