നവിമുംബൈ ∙ എഎഫ്സി ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിൽ ആതിഥേയരായ ഇന്ത്യയ്ക്കു നിരാശത്തുടക്കം. റാങ്കിങ്ങിൽ താഴെയുള്ള ഇറാനെതിരെ ജയം നേടാൻ ഇന്ത്യയ്ക്കു കഴിഞ്ഞില്ല. ഫലം ഗോൾരഹിത സമനില. 8 തവണ ഏഷ്യൻ ചാംപ്യന്മാരായിട്ടുള്ള ചൈന 4–0ന് ചൈനീസ് തായ്പേയിയെ തകർത്തു തുടക്കം ഗംഭീരമാക്കുകയും ചെയ്തു. ചൈനയും ചൈനീസ് തായ്പേയിയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഈ 2 ടീമുകളുമാണ് ഇന്ത്യയുടെ ഇനിയുള്ള എതിരാളികൾ.
4 ഗ്രൂപ്പുകളിൽനിന്ന് ആദ്യ 2 സ്ഥാനക്കാരും മികച്ച 2 മൂന്നാം സ്ഥാനക്കാരുമാണു ക്വാർട്ടറിനു യോഗ്യത നേടുക. ഇതോടെ ശേഷിക്കുന്ന 2 മത്സരങ്ങളും ഇന്ത്യയ്ക്കു നിർണായകമായി. 23ന് ചൈനീസ് തായ്പേയിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി.
English Summary: Iran hold indecisive India to goalless draw