ADVERTISEMENT

മഡ്ഗാവ് ∙ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–1നു തോൽപിച്ച് ചെന്നൈയിൻ എഫ്സി ഐഎസ്എ‍ൽ ഫുട്ബോളിൽ 3–ാം സ്ഥാനത്തെത്തി. 35–ാം മിനിറ്റിൽ ലാൽഡൻമാവിയ റാൾട്ടെയുടെ ഗോളിൽ നോർത്ത് ഈസ്റ്റ് ലീഡ് നേടിയെങ്കിലും 2–ാം പകുതിയിൽ 2 ഗോൾ തിരിച്ചടിച്ചു ചെന്നൈ ജയിച്ചു.

ഏരിയൽ ബോറിസിയുക് (52), വ്ലാഡിമർ കോമാൻ (28) എന്നിവരാണു ഗോൾ നേടിയത്. 12 കളിയിൽ 18 പോയിന്റുള്ള ചെന്നൈയിനു മുന്നിൽ 2–ാം സ്ഥാനത്തുള്ള ജംഷഡ്പുരിന് 19 പോയിന്റ്. ബ്ലാസ്റ്റേഴ്സ് (20) ഒന്നാമത്.

English Summay: Chennaiyin FC come back from behind to edge out NorthEast United

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com