ലെസ്റ്റർ സിറ്റിയെ 2–0നു തോൽപിച്ചു; ആർസനൽ നാലാമത്

arsenal-1248
SHARE

ലണ്ടൻ ∙ ലെസ്റ്റർ സിറ്റിയെ 2–0നു തോൽപിച്ച ആർസനൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് 4–ാം സ്ഥാനത്തെത്തി. തോമസ് പാർട്ടീ (11’), അലക്സാന്ദ്രേ ലകാസറ്റെ (59’ – പെനൽറ്റി) എന്നിവർ പീരങ്കിപ്പടയുടെ ഗോളുകൾ നേടി.

ജയത്തോടെ ആർസനലിന് 51 പോയിന്റായി. 69 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണു ലീഗിൽ ഒന്നാമത്. ലിവർപൂൾ (66), ചെൽസി (59) ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 5–ാം സ്ഥാനത്തുള്ള യുണൈറ്റഡിന് 50 പോയിന്റ്.

English Summary: Premier League: Arsenal Move Into Top Four With Win Over Leicester City

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS