ADVERTISEMENT

കൊച്ചി∙ ഹൈദരാബാദ് എഫ്സിക്കെതിരെ ഐഎസ്എൽ ഫൈനലിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മെഗാ സ്റ്റാർ മമ്മൂട്ടി. ‘11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നെ’ന്നു മമ്മൂട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപം;

‘കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ..പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍.’

മമ്മൂട്ടിയെക്കൂടാതെ ജയറാം, ഷൈൻ ടോം ചാക്കോ തുടങ്ങി ഒട്ടേറെ താരങ്ങളും ബ്ലാസ്റ്റേഴ്സിന് ആശംസകർ നേർന്നു. നടനും സംവിധായകനുമായ ലാൽ മത്സരം നേരിട്ടു കാണാൻ ഗോവയിലെത്തിയിട്ടുണ്ട്. 

 

 

English Summary: ISL- Mammootty wishes Kerala Blasters all the best

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com