ADVERTISEMENT

കൂട്ടുകാരനും അർധ സഹോദരനും അപകടത്തിൽ മരിച്ചതിന്റെ ആഘാതത്തിൽ ഹൈദരാബാദ് എഫ്സിയുടെ മലയാളിതാരം അബ്ദുൽ റബീഹ്

മലപ്പുറം ∙ തന്റെ ആദ്യ ഐഎസ്എൽ സീസണിൽ തന്നെ ടീം കിരീടം നേടുന്ന മനോഹരദൃശ്യം. പക്ഷേ, തോരാക്കണ്ണീരിൽ  ഫറ്റോർഡ സ്റ്റേഡിയത്തിലെ ഫൈനൽ കാഴ്ചകൾ ഹൈദരാബാദ് എഫ്സിയുടെ മലയാളി താരം അബ്ദുൽ റബീഹിനു കാണാനായില്ല. നാട്ടിൽനിന്നു കളി കാണാനായി ഗോവയിലേക്കു പുറപ്പെട്ട പ്രിയ കൂട്ടുകാർ ജംഷീർ മുഹമ്മദും മുഹമ്മദ് ഷിബിലും വഴിമധ്യേ കാസർകോട്ട് വാഹനാപകടത്തിൽ മരണപ്പെട്ട വാർത്തയറിഞ്ഞതോടെയാണ് ഫൈനലിനു മുൻപേ റബീഹ് കണ്ണീരണിഞ്ഞത്.

റബീഹിന്റെ പിതൃസഹോദര പുത്രനാണു ഷിബിൽ. ജംഷീർ അയൽവാസിയും അടുത്ത കൂട്ടുകാരനും. റബീഹ് എടുത്തു നൽകിയ ടിക്കറ്റുമായാണു ജംഷീറും ഷിബിലുമുൾപ്പെടെ ഏഴംഗ സംഘം ശനി രാത്രി ഒതുക്കുങ്ങലിൽ നിന്നു യാത്ര തിരിച്ചത്. അപകടത്തിൽപ്പെട്ടവർ ബൈക്കിലും മറ്റുള്ളവർ കാറിലുമായിരുന്നു. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയായ അബ്ദുൽ റബീഹ് കഴിഞ്ഞ ജൂണിലാണു ഹൈദരാബാദിലെത്തിയത്. പ്രതിരോധത്തിലും മധ്യനിരയിലും ഒരേ പോലെ കളിക്കുന്ന യുവതാരം ഐഎസ്എലിൽ 3 കളികളിൽ ബൂട്ടുകെട്ടി. ഫൈനലിൽ പക്ഷേ, അവസരം കിട്ടിയില്ല.

Content highlights: Hyderabad FC, Abdul Raheeb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com