ADVERTISEMENT

ദോഹ ∙ ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബോൾ കാണാനെത്തുന്നവർക്കു താമസത്തിനുള്ള ബുക്കിങ് പോർട്ടൽ പ്രവർത്തനം തുടങ്ങി. ടിക്കറ്റ് ഉടമകൾക്കുള്ള ഹയ (ഫാൻ ഐഡി) കാർഡ് പ്രോഗ്രാമിനും തുടക്കമായി. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് കാണാൻ ഹോട്ടലുകൾ, അപ്പാർട്‌മെന്റുകൾ, വില്ലകൾ, ആഡംബരക്കപ്പലുകൾ, അവധിക്കാല വസതികൾ എന്നിങ്ങനെ വ്യത്യസ്ത സൗകര്യങ്ങളാണുള്ളത്.

ബർവ റിയൽ എസ്‌റ്റേറ്റിന്റെ കീഴിൽ 25,000 പാർപ്പിട യൂണിറ്റുകളിലും രണ്ടു കപ്പലുകളിലുമായി 4000ൽ അധികം മുറികൾ സജ്ജമാക്കിയിട്ടുണ്ട്. 80 യുഎസ് ഡോളർ മുതലാണ് ഖത്തറിലെ താമസനിരക്ക്. ടിക്കറ്റ് ലഭിച്ചവർ നേരത്തേതാമസം ബുക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

ലോകകപ്പിനു വരുന്നവർക്കു ഖത്തറിലുള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവർക്കൊപ്പവും താമസിക്കാം. ഈ വിവരം ഹയ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ലോകകപ്പിനിടെ ഒരാളുടെ വീട്ടിൽ പരമാവധി 10 പേരെ വരെ താമസിപ്പിക്കാം. കൂടുതൽ വിവരങ്ങൾ പിന്നീടു പ്രഖ്യാപിക്കും. താമസം ബുക്കിങ്: https://www.qatar2022.qa/en/home

∙ ഫാൻ ഐഡി നിർബന്ധം

ലോകകപ്പ് മത്സരങ്ങൾക്കു ടിക്കറ്റെടുത്തവർക്കു ഹയാ കാർഡ് (ഫാൻ ഐഡി) നിർബന്ധം. പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളാണ് ഹയാ കാർഡിനുള്ളത്. വിദേശീയർക്കു ഖത്തറിലേക്കുള്ള പ്രവേശന വീസ കൂടിയാണിത്. ടിക്കറ്റ് എടുത്തവർ https://hayya.qatar2022.qa/എന്ന ലിങ്കിൽ പ്രവേശിച്ച് ഹയ കാർഡിന് അപേക്ഷ നൽകണം. വിദേശികളായ കാണികൾ ടിക്കറ്റെടുത്ത ശേഷം താമസം ബുക്ക് ചെയ്തിട്ടു വേണം ഹയാ കാർഡിന് അപേക്ഷിക്കാൻ.

English Summary: Qatar World Cup: Hotel booking started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com