ADVERTISEMENT

മനാമ ∙ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്കു വീണ്ടും തോൽവി. ബെലാറൂസിനോട് 0–3നാണ് തോൽവി വഴങ്ങിയത്. ആദ്യ മത്സരത്തിൽ ബഹ്റൈനോടു 1–2നു തോറ്റ ഇന്ത്യൻ നിരയിൽ 7 മാറ്റങ്ങൾ വരുത്തിയാണ് കോച്ച് ഇഗോർ സ്റ്റിമാച്ച് ടീമിനെ കളത്തിലിറക്കിയതെങ്കിലും ബെലാറൂസിനു മുന്നിൽ അതൊന്നും വിലപ്പോയില്ല.

മലയാളി താരം വി. പി. സുഹൈറിന് ഇത്തവണയും ആദ്യ ഇലവനിൽ കോച്ച് അവസരം നൽകി.  ബൈകാവു അർസ്റ്റേം (48), സലാവേയ് ആന്ദ്രേ (68), ഹ്രമ്യക വലേരി (90+1) എന്നിവരാണു ബെലാറൂസിനായി ഗോൾ നേടിയത്. ഏഷ്യൻ കപ്പ്  യോഗ്യതാ റൗണ്ടിനുള്ള സന്നാഹമായിരുന്നു  ഇന്ത്യയ്ക്ക് മത്സരങ്ങൾ.

English Summary: India vs Belarus football Match result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com