ADVERTISEMENT

പാരിസ് ∙ സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ച് താളവും ഗോളും കണ്ടെത്തിയതോടെ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. ലോറിയെയെ 5–1നു തോൽപിച്ച പാരിസ് ക്ലബ് ഒന്നാം സ്ഥാനത്ത് ലീഡ് 12 പോയിന്റാക്കി ഉയർത്തി. ബ്രസീലിയൻ താരം നെയ്മാറും ഫ്രഞ്ച് താരം കിലിയൻ എംബപെയും ഇരട്ടഗോൾ നേടി. ലയണൽ മെസ്സിയും ലക്ഷ്യം കണ്ടു.

നെയ്മാറുടെയും മെസ്സിയുടെയും ഗോളുകൾക്കു വഴിയൊരുക്കിയതും എംബപെ തന്നെ. 8 റൗണ്ട് മത്സരങ്ങൾ ശേഷിക്കെ ലീഗിൽ 10–ാം കിരീടമാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. ടോപ് സ്കോറർമാരിൽ 17 ഗോളുകളുമായി എംബപെ 2–ാം സ്ഥാനത്തുണ്ട്. 18 ഗോളുകളുമായി മൊണാക്കോ താരം വിസാം ബെൻ യെദ്ദറാണ് ഒന്നാമത്.

English Summary: French League: PSG vs Lorient

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com