ADVERTISEMENT

ബാർസിലോന ∙ സ്വന്തം മൈതാനമായ നൂകാംപിലെ യൂറോപ്പ ലീഗ് ഫുട്ബോൾ മത്സരത്തിൽ എതിർ ടീമായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിന്റെ പ്രതീക്ഷിച്ചതിലും ആറിരട്ടി ആരാധകർ കയറിയതിനെത്തുടർന്ന് ടിക്കറ്റ് നയം പരിഷ്ക്കരിച്ച് സ്പാനിഷ് ക്ലബ് ബാർസിലോന. യൂറോപ്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇനി കൈമാറ്റം ചെയ്യാനാവാത്ത രീതിയിലാക്കുമെന്ന്  ക്ലബ് പ്രസിഡന്റ് ജോൻ ലപോർട്ട പറഞ്ഞു. ബാർസ 3–2നു തോറ്റ മത്സരത്തിൽ മുപ്പത്തിനായിരത്തോളം ഐൻട്രാക്റ്റ് ആരാധകർ ഗാലറിയിലുണ്ടായിരുന്നു. എന്നാൽ എവേ ടീമിന്റെ ആരാധകർക്ക് അനുവദിച്ചിരുന്നതാകട്ടെ 5000 ടിക്കറ്റുകൾ മാത്രം. ആകെ 79,468 പേരാണ് മത്സരം കാണാനെത്തിയത്. ഈ കളി ബാർസ തോൽക്കുകയും ചെയ്തു. ഇരുപാദങ്ങളിലുമായി 3–4നാണ് ബാർസയുടെ തോൽവി. സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിന് 12 പോയിന്റ് പിന്നിലായി 2–ാം സ്ഥാനത്താണ് ബാർസ.

English Summary: Barca president Laporta changes ticket policy after Eintracht fans flood Camp Nou.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com