ലണ്ടൻ ∙ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജിന റോഡ്രിഗസ് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും അതിൽ ആൺകുട്ടി മരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് വിവരം പുറത്തു വിട്ടത്. പെൺകുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നതായും ക്രിസ്റ്റ്യാനോ അറിയിച്ചു.
‘‘ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളിൽ ആൺകുട്ടി മരണമടഞ്ഞതായി സങ്കടത്തോടെ അറിയിക്കുന്നു. പെൺകുഞ്ഞ് ഞങ്ങളോടൊപ്പമുണ്ട് എന്നതാണ് ഈ സങ്കടത്തിനിടയിലുള്ള ഒരേയൊരു ആശ്വാസം..’’– ക്രിസ്റ്റ്യാനോ കുറിച്ചു. ക്രിസ്റ്റ്യാനോ ജൂനിയർ, ഇവ, മാറ്റിയോ, അലാന എന്നീ 4 കുട്ടികൾ കൂടി ക്രിസ്റ്റ്യാനോയ്ക്കുണ്ട്.
English Summary: Cristiano Ronaldo's Newborn Boy Dies, Says "We Will Always Love You"