ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന്റെ കിരീടധാരണം വൈകിപ്പിച്ച് ബാർസിലോന. റയൽ സോസിദാദിനെ 1–0ന് തോൽപിച്ച ബാർസ പോയിന്റ് പട്ടികയിലെ അകലം കുറച്ചതാണു കാരണം. 11–ാം മിനിറ്റിൽ പിയറി എമെറിക് ഓബമെയാങ്ങ് ആണു ഗോൾ നേടിയത്. ജയത്തോടെ റയലുമായുള്ള പോയിന്റ് വ്യത്യാസം ബാ‍ർസ 15 ആക്കിക്കുറച്ചു.

നാളെ റയോ വയ്യെകാനോയെ നേരിടുന്ന ബാർസ ജയിച്ചാൽ പോയിന്റ് വ്യത്യാസം 12 ആയി കുറയും. റയലിന് 33 കളിയിൽ 78 പോയിന്റ്. ബാർസിലോനയ്ക്ക് 32 കളിയിൽ 63. റയലിന് 5 കളികൾകൂടിയാണു ബാക്കി.

 

English Summary: Spanish La Liga: Barcelona vs Real Sociedad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com