ADVERTISEMENT

ബർലിൻ ∙  ചിരവൈരികളായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3–1നു തോൽപിച്ച് ബയൺ മ്യൂണിക്ക് ജർമൻ ബുന്ദ‌സ്‌ലിഗ കിരീടമുറപ്പിച്ചു; തുടരെ 10–ാം സീസണിലും ജേതാക്കൾ! ജയത്തോടെ ബയണിന് 31 കളികളിൽ 75 പോയിന്റായി. രണ്ടാമതുള്ള ഡോർട്ട്മുണ്ടിന് 63 മാത്രം. ഇരുടീമിനും ഇനി ശേഷിക്കുന്നത് 3 മത്സരങ്ങൾ. 

സ്വന്തം മൈതാനമായ അലിയാൻസ് അരീനയിൽ സെർജി ഗനാബ്രി (15–ാം മിനിറ്റ്), റോബർട്ട് ലെവൻഡോവ്സ്കി (34), ജമാൽ മുസിയാല (83) എന്നിവരാണ് ബയണിന്റെ ഗോളുകൾ നേടിയാണ്. തുടർച്ചയായ 10–ാം കിരീടത്തോടെ യൂറോപ്യൻ ടോപ് ഫൈവ് ലീഗുകളിലെ റെക്കോർഡും ബയൺ സ്വന്തമാക്കി. തുടരെ 9 ഇറ്റാലിയൻ സീരി എ കിരീടങ്ങൾ നേടിയ യുവന്റസിനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്.

English Summary: Bayern Munich win 10th straight Bundesliga title after beating Dortmund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com