ADVERTISEMENT

പാരിസ് ∙ ലയണൽ മെസ്സിയുടെ ഗോളിൽ ഫ്രഞ്ച് ലീഗിൽ 10–ാം കിരീടം; പിഎസ്ജി ആരാധകർ ആഹ്ലാദത്തിമിർപ്പിലാകേണ്ടതായിരുന്നു. പക്ഷേ കഴിഞ്ഞ മാസം ചാംപ്യൻസ് ലീഗിൽ നിന്നു പുറത്തായതിന്റെ സങ്കടം അവരെ വിട്ടുമാറിയിട്ടില്ലെന്നു തോന്നുന്നു. ലെൻസിനെതിരെ 1–1 സമനിലയുമായി പിഎസ്ജി കിരീടമുറപ്പിക്കുമ്പോഴേക്കും ആരാധകർ സ്റ്റേഡിയം വിട്ടു തെരുവിലെത്തിയിരുന്നു. ടീമിനെ കൂട്ടാതെ ആഘോഷിക്കാൻ! 

ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസിൽ 68–ാം മിനിറ്റിൽ മെസ്സി നേടിയ തകർപ്പൻ ലോങ്റേഞ്ചർ ഗോളിലൂടെ പിഎസ്ജി മുന്നിലെത്തിയതാണ്. എന്നാൽ 88–ാം മിനിറ്റിൽ കോറന്റിൻ ജീൻ നേടിയ ഗോളിൽ ലെൻസ് സമനില പിടിച്ചു. 57–ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട് ലെൻസ് താരം കെവിൻ ഡാൻസോ പുറത്തായെങ്കിലും അതു മുതലെടുക്കാൻ പിഎസ്ജിക്കായില്ല. എങ്കിലും പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനത്തുള്ള മാഴ്സൈയ്ക്ക് ഇനി തങ്ങളെ മറികടക്കാനാവില്ല എന്നതായതോടെ പിഎസ്ജി കിരീടമുറപ്പിച്ചു. പിഎസ്ജിക്ക് 34 കളികളിൽ 78 പോയിന്റായി. 16 പോയിന്റ് പിന്നിലുള്ള മാഴ്സൈയ്ക്ക് ഇനി ശേഷിക്കുന്നത് 5 കളികൾ. 

കഴിഞ്ഞ 10 സീസണിലായി പിഎസ്ജിയുടെ 8–ാം ലീഗ് കിരീടമാണിത്. 2017ൽ മൊണാക്കോയ്ക്കു മുന്നിലും കഴിഞ്ഞ വർഷം ലീലിനു മുന്നിലും മാത്രമാണ് അവർക്കു കിരീടം അടിയറ വയ്ക്കേണ്ടി വന്നത്. ആകെ 10–ാം കിരീടത്തോടെ പിഎസ്ജി സെന്റ് എറ്റീന്റെ റെക്കോർ‍ഡിന് ഒപ്പമെത്തുകയും ചെയ്തു.

English Summary: PSG Wrap Up Record-Equalling 10th Ligue 1 Title Despite Lens Draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com