ADVERTISEMENT

ബാർസിലോന ∙ സ്വന്തം മൈതാനമായ നൂകാംപിൽ ബാർസിലോനയ്ക്കു തുടരെ 3–ാം തോൽവി. റയോ വയ്യെക്കാനോയാണ് ബാർസയെ 1–0നു മുട്ടുകുത്തിച്ചത്. കളിയുടെ 7–ാം മിനിറ്റിൽ അൽവാരോ ഗാർഷ്യ റിവേരയാണ് ഗോൾ നേടിയത്. 

 ബാർസയുടെ തോൽവിയോടെ റയൽ മഡ്രിഡ് ലാ ലിഗ ഫുട്ബോൾ കിരീടത്തിന് തൊട്ടരികിലെത്തി. ഇനിയുള്ള 5 കളികളിൽനിന്ന് ഒരു പോയിന്റ് നേടിയാൽ റയലിനു കിരീടം ചൂടാം. 

ശനിയാഴ്ച എസ്പന്യോളിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം. തോൽവി ബാർസയുടെ 2–ാം സ്ഥാനത്തിനും ഭീഷണിയായി. 

 5 കളികൾ ശേഷിക്കെ മൂന്നാമതുള്ള സെവിയ്യയ്ക്കും ബാർസയ്ക്കൊപ്പം 63 പോയിന്റുണ്ട്. നാലാമതുള്ള അത്‌ലറ്റിക്കോ മഡ്രിഡിന് 61 പോയിന്റും. 

English Summary: La Liga:  Barcelona make horrible history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com