റോം ∙ ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ ജോർജിയോ കെല്ലിനി രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കുന്നു. ജൂൺ 1ന് അർജന്റീനയ്ക്കെതിരെയുള്ള മത്സരത്തിനു ശേഷം വിടപറയുമെന്ന് മുപ്പത്തിയേഴുകാരനായ കെല്ലിനി പറഞ്ഞു. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ‘ഫൈനലിസ്മ’ എന്നു പേരിട്ട മത്സരം. ഇറ്റലി, ഖത്തർ ലോകകപ്പിനു യോഗ്യത നേടാനാവാതെ പോയതോടെയാണ് കെല്ലിനി വിടവാങ്ങൽ മത്സരമായി ഇതു തിരഞ്ഞെടുത്തത്.
അസ്സൂറിപ്പടയ്ക്കു വേണ്ടി 116 മത്സരങ്ങൾ കളിച്ചിട്ടുണ്ട്– ഇക്കാര്യത്തിൽ 6–ാം സ്ഥാനം. 8 ഗോളുകളും നേടി.
English Summary: Giorgio Chiellini to Retire From the Italian National Team