ഇന്ത്യൻ ക്ലബിന്റെ ആദ്യ വിജയം, 7 പോയിന്റുമായി രണ്ടാമത്; തല ഉയർത്തി മടങ്ങി മുംബൈ സിറ്റി

mumbai-airforce-main
എയര്‍ ഫോഴ്സ് ക്ലബ്ബിനെതിരായ വിജയം ആഘോഷിക്കുന്ന മുംബൈ സിറ്റി എഫ്സി താരങ്ങൾ. Photo: Mumbai City FC Twitter
SHARE

പോസിറ്റിവായി എഎഫ്സി ചാംപ്യൻസ് ലീഗ് മത്സരങ്ങൾ പൂർത്തിയാക്കി മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ ചാംപ്യൻസ് ലീഗിൽ ഇന്ത്യയിൽ നിന്നു കളിച്ച എഫ്സി ഗോവ ഒരു മത്സരം പോലും ജയിക്കാതെ മടങ്ങിയപ്പോൾ രണ്ട് വിജയങ്ങളാണു മുംബൈ സിറ്റി ഇത്തവണ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇറാഖിന്റെ എയർ ഫോഴ്സ് ക്ലബിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണു മുംബൈ വിജയിച്ചത്.

diego-mouricio-air-force-1248
എയർ ഫോഴ്സ് ക്ലബിനെതിരെ ഗോൾ നേടിയ മുംബൈ താരം ഡീഗോ മൗറീഷ്യോ. Photo: Mumbai City FC Twitter

റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ 31–ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയാണു മുംബൈയ്ക്കായി ഗോൾ നേടിയത്. ലീഗിൽ മുംബൈ ആദ്യ വിജയം സ്വന്തമാക്കിയതും എയര്‍ ഫോഴ്സ് ക്ലബിനെതിരെയായിരുന്നു. ആദ്യ മത്സരത്തിലെ വിജയം 2–1ന്.

mumbai-city-fc-1248
എഎഫ്സി ചാംപ്യൻസ് ലീഗിൽനിന്ന് പുറത്തായ ശേഷം മുംബൈ സിറ്റി എഫ്സി താരങ്ങൾ. Photo: Mumbai City FC Twitter

ആദ്യമായി ചാംപ്യൻസ് ലീഗ് കളിക്കുന്ന മുംബൈ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണു മടങ്ങുന്നത്. ആറു മത്സരങ്ങളിൽനിന്ന് രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോൽവികളുമാണു സമ്പാദ്യം. ഡെസ് ബക്കിങ്ഹാം പരിശീലിപ്പിക്കുന്ന ടീം നേടിയത് ഏഴു പോയിന്റ്. 

mumbai-fans-1248
ആരാധകനെ ഷോൾ അണിയിക്കുന്ന മുംബൈ സിറ്റി എഫ്സി പരിശീലകൻ ഡെസ് ബക്കിങ്ഹാം. Photo: Mumbai City FC Twitter

ടൂർണമെന്റിൽ ഒരു ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ചാംപ്യൻസ് ലീഗിൽ ആദ്യ വിജയം നേടിയ ഇന്ത്യൻ ടീം എന്ന നേട്ടവും മുംബൈ സിറ്റി സ്വന്തമാക്കി. യുഎഇ ക്ലബ് അൽ ജസീറയ്ക്കെതിരായ മത്സരമാണ് മുംബൈ ഗോൾ രഹിത സമനിലയിൽ അവസാനിപ്പിച്ചത്. 

mum-air-force-1248
മുംബൈ – എയർഫോഴ്സ് മത്സരത്തിൽനിന്ന്. Photo: Mumbai City FC Twitter

അഞ്ച് ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തുന്ന മൂന്നു ക്ലബുകള്‍ക്കു മാത്രമാണ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനക്കാർക്കു പുറമേ അടുത്ത റൗണ്ടിലേക്കു പ്രവേശനം ലഭിക്കുക. സൗദി അറേബ്യയിൽനിന്നുള്ള അൽ ഷബാബുമായി 6–0ന്റെ തോൽവി വഴങ്ങിയതും മുംബൈയ്ക്കു തിരിച്ചടിയായി.

mumbai-fans-1248-1
മത്സരം കാണാൻ ഗാലറിയിൽ നിൽക്കുന്ന മുംബൈ ആരാധകർ. Photo: Mumbai City FC Twitter

ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ അൽ ഷബാബിനോട് മുംബൈ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയിരുന്നു. അൽജസീറ ക്ലബിനെതിരായ മത്സരത്തിൽ ഒരു ഗോളിനും തോറ്റു. 16 പോയിന്റുമായി അൽ ഷബാബാണ് ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായത്. മുംബൈ സിറ്റി രണ്ടാമതും എയർ ഫോഴ്സ് മൂന്നാമതും. യുഎഇ ക്ലബ് അൽ ജസീറ നാലാം സ്ഥാനത്താണ്. 

al-shadab-mumbai-1248
അൽ ഷബാബിനെതിരെ മുംബൈ താരം ലാലിയൻസുവാല ചാങ്തേയുടെ മുന്നേറ്റം. Photo: Mumbai City FC Twitter

കഴിഞ്ഞ സീസണിൽ ഇന്ത്യയിൽനിന്ന് ചാംപ്യൻസ് ലീഗ് കളിച്ച എഫ്സി ഗോവ മൂന്ന് പോയിന്റുമാത്രമാണു സ്വന്തമാക്കിയത്. ഒരു മത്സരം പോലും ജയിക്കാൻ അവർക്കു സാധിച്ചിരുന്നില്ല.

mumbai-air-force-1248
എയർ ഫോഴ്സ് ക്ലബിനെതിരെ ഗോൾ നേടിയ മുംബൈ താരങ്ങളുടെ ആഹ്ലാദം. Photo: Mumbai City FC Twitter
mumbai-airforce-1248
ഗോൾ നേട്ടം ആഘോഷിക്കുന്ന മുംബൈ താരങ്ങൾ. Photo: Mumbai City FC Twitter

English Summary: Mumbai City FC end historic AFC Champions League campaign with win

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA