ADVERTISEMENT

ലിവർപൂൾ∙ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനൽ ആദ്യപാദ മത്സരത്തിൽ വിയ്യാറയലിനെ കീഴടക്കി ലിവർപൂൾ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു ആൻഫീൽഡിൽ ലിവർപൂളിന്റെ വിജയം. രണ്ടാം പകുതിയിൽ 53, 55 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.

ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ ലിവർപൂളിനെ പിടിച്ചുകെട്ടിയ വിയ്യാറയലിനു രണ്ടാം പകുതിയിൽ സെൽഫ് ഗോൾ വഴങ്ങിയതു തിരിച്ചടിയായി. 53–ാം മിനിറ്റിൽ സ്പാനിഷ് ക്ലബ് താരം പെർവിസ് എസ്തുപിനൻ ആണ് സെൽഫ് ഗോൾ നേടിയത്. 

liverpool-fans-1248
ലിവർപൂൾ ആരാധകർ ആൻഫീൽഡിൽ. Photo: Liverpool twitter

ലിവർപൂൾ മധ്യനിര താരം ജോർദാൻ ഹെന്‍ഡേഴ്സന്റെ ക്രോസ് തട്ടിയകറ്റാനുള്ള ശ്രമമാണു സെൽഫ് ഗോളിൽ കലാശിച്ചത്. തൊട്ടുപിന്നാലെ 55–ാം മിനിറ്റിൽ‌ സാദിയോ മനെ ലിവർപൂളിനായി രണ്ടാം ഗോൾ നേടി. ആറ് ചാംപ്യൻസ് ലീഗ് മത്സരങ്ങളിൽ വിയ്യാറയലിന്റെ ആദ്യ തോൽവിയാണിത്.

liverpool-celebrations
ഗോൾ നേട്ടം ആഘോഷിക്കുന്ന ലിവർപൂള്‍ താരങ്ങൾ. Photo: Liverpool twitter

English Summary: Liverpool beat Villarreal 2-0 in semi-final first leg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com