സെമിയിൽ കർണാടകയെ മറികടന്ന് ഫൈനലിലും ജയിച്ച് കേരളം കപ്പടിക്കുമെന്നാണ് എന്റെ വിശ്വാസം.
നമ്മളുടെ നാട്ടിൽ സന്തോഷ് ട്രോഫി നടക്കുമ്പോൾ കിരീടം നേടാതിരിക്കുന്നതെങ്ങനെ! കർണാടകയുടെ കോച്ച് ബിബി തോമസും കേരളത്തിന്റെ ബിനോ ജോർജും അസിസ്റ്റന്റ് കോച്ച് പുരുഷോത്തമനും എന്റെ അടുത്ത സുഹൃത്തുക്കളാണ്. മാത്രമല്ല, തൃശൂർക്കാരും. എന്റെ ഗുരുവായിരുന്ന ജോസഫ് റെയ്സ് സാറിന്റെ കളരിയിൽനിന്നാണ് ഇവരുടെയെല്ലാം വരവ്. ശരിക്കു പറഞ്ഞാൽ ചേട്ടനും അനിയനും പോലെയാണ് ബിനോയും ബിബിയും തമ്മിലുള്ള ബന്ധം. പക്ഷേ, ഒരു മത്സരം വരുമ്പോൾ കേരളം ജയിക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. കേരളവും ബംഗാളും തമ്മിലുള്ള ഒരു സ്വപ്നഫൈനൽ. അതിൽ ബംഗാളിനെ മലർത്തിയടിച്ച് കേരളത്തിന് കിരീടം. അങ്ങനെ വന്നാൽ സംഭവം പൊളിച്ചില്ലേ....!
English Summary: Santosh Trophy: IM Vijayan on kerala-karnataka match