ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കെതിരെ സമനില (1–1) നേടിയെങ്കിലും യുണൈറ്റഡിന്റെ ടോപ് ഫോർ ആശങ്ക തുടരുന്നു. നിലവിൽ 35 കളികളിൽ 55 പോയിന്റുമായി 6–ാം സ്ഥാനത്താണ് യുണൈറ്റഡ്. മുന്നിലും പിന്നിലുമുള്ളത് തങ്ങളെക്കാൾ കുറവ് മത്സരം കളിച്ച ടീമുകൾ ആണെന്നത് യുണൈറ്റഡിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. യുണൈറ്റഡിന്റെ മൈതാനത്ത് 60–ാം മിനിറ്റിൽ ചെൽസിയാണ് ആദ്യഗോൾ നേടിയത്. എന്നാൽ രണ്ടു മിനിറ്റിനകം നെമാഞ്ച മാറ്റിച്ചിന്റെ അസിസ്റ്റിൽ നിന്നു ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടു.
English Summary: Christiano Ronaldo breaks League duck against Chelsea