ADVERTISEMENT

മഡ്രിഡ്∙ ലാലിഗയിൽ 35–ാം കിരീടം ഉറപ്പിച്ച് റയൽ മഡ്രിഡ്. ശനിയാഴ്ച നടന്ന മത്സരത്തിൽ എസ്പന്യോളിനെ 4–0ന് തോൽപിച്ചതോടെയാണ് റയൽ കിരീടമുറപ്പിച്ചത്. റോഡ്രിഗോ (33,43), മാർകോ അസെൻസിയോ (55), കരിം ബെൻസെമ (81) എന്നിവരാണു റയലിനായി ഗോളുകൾ നേടിയത്. കിരീട നേട്ടത്തോടെ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ കിരീടം സ്വന്തമാക്കുന്ന പരിശീലകനെന്ന നേട്ടം റയലിന്റെ ഇറ്റാലിയൻ പരിശീലകൻ കാർലോ ആൻസെലോട്ടി സ്വന്തമാക്കി.

ലാലിഗയിൽ‌ ഇനിയും നാല് മത്സരങ്ങൾ ബാക്കി നില്‍ക്കെ റയലിന് ഇപ്പോൾ 81 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയിൽനിന്ന് 17 പോയിന്റിന്റെയും ബാഴ്സയിൽനിന്ന് 18 പോയിന്റിന്റെയും മുൻതൂക്കം റയലിനുണ്ട്.

English Summary: Real Madrid wins record-extending 35th LaLiga title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com