റാഷിദിനു വീടും സ്ഥലവും; സന്തോഷ് ട്രോഫി താരത്തിനു ടി. സിദ്ദിഖിന്റെ പെരുന്നാൾ സമ്മാനം!

rashidwb.jpg.image.845.440
ടി. സിദ്ദിഖ് സന്തോഷ് ട്രോഫി താരം റാഷിദിന്റെ കൽപറ്റയിലെ വീട്ടിലെത്തിയപ്പോൾ (സിദ്ദിഖ് ഫെയ്ഡ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ).
SHARE

സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ തകർത്ത്‌ കിരീടത്തിൽ മുത്തമിട്ട കേരള ടീം അംഗവും കൽപറ്റ സ്വദേശിയുമായ മുഹമ്മദ് റാഷിദിനു പെരുന്നാൾ സമ്മാനവുമായി ടി സിദ്ദിഖ് എംഎൽഎ. പെരുന്നാൾ ദിനം വീട്ടിലെത്തിയ താരത്തെ കാണാനായി എംഎൽഎയെത്തി. അപ്പോഴാണ് താരത്തിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്ന വിവരമറിയുന്നത്. അതോടെ റാഷിദിനും കുടുംബത്തിനും ഒപ്പമുണ്ടാകുമെന്ന ഉറപ്പു നൽകിയാണ് എംഎൽഎ തിരിച്ചു പോയത്.

മത്സരത്തിൽ കേരളത്തിനായി സമനില ഗോൾ നേടിയ നടത്തിയ സഫ്നാദും കൽപ്പറ്റ മണ്ഡലത്തില്‍ നിന്നുളള താരമാണ്. സംഭവത്തെക്കുറിച്ച് സിദ്ദിഖ് ഫെയ്സ്ബുക്ക് കുറിപ്പുമിട്ടു.

‘ഇന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞ്‌ നേരെ പോയത്‌ കളി കഴിഞ്ഞ്‌ പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്. റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും  കണ്ട്‌ അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത്‌ റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്‌‌. നമ്മുടെ അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നൽകാൻ തീരുമാനിച്ച്‌ അവരെ അറിയിച്ചു.

വയനാട്ടിലെ വളർന്ന് വരുന്ന തലമുറയ്ക്ക്‌ ആവേശം പകർന്ന റാഷിദിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. താരങ്ങൾക്ക്‌ കൽപ്പറ്റയിൽ വൻ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു–’ ടി സിദ്ദിഖിന്റെ കുറിപ്പ്. 

English Summary: T. Siqqique MLA offers Eid gift to Kerala Football player 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA