ADVERTISEMENT

കേരള ടീമംഗങ്ങൾക്ക് വൻ ക്ലബ്ബുകളുടെ ക്ഷണം, കോച്ച് ബിനോയ്ക്കു കല്യാണാലോചനകൾ... കേരള ടീം ഹാപ്പിയാണ്!! 

 

മലപ്പുറം∙ ചതുരമേശയുടെ മിഡ്ഫീൽഡ് നിറയെ പെരുന്നാൾ വിഭവങ്ങൾ. അതിനു ചുറ്റും ‘സന്തോഷം’ കൊണ്ടു മുഖം കഴുകിയവരെപ്പോലെ കേരളത്തിന്റെ പരിശീലകരായ ബിനോ ജോർജും ടി.ജി.പുരുഷോത്തമനും സജി ജോയിയും.  പരിശീലകർക്കു വീട്ടിൽ പെരുന്നാൾ സൽക്കാരമൊരുക്കിയതാകട്ടെ കേരള ടീമിന്റെ മാനേജർ മലപ്പുറം കാവുങ്ങൽ സ്വദേശി എം.മുഹമ്മദ് സലീം. ഏഴാം സന്തോഷ് ട്രോഫി നേടിത്തന്നവർക്ക് വയറുനിറയെ സന്തോഷം നൽകാതെ പറഞ്ഞയയ്ക്കുന്നതെങ്ങനെ! 

കേരള ടീമിൽ കളിച്ച താരങ്ങളിൽ പലർക്കും വമ്പൻ ക്ലബ്ബുകളിൽനിന്ന് ഓഫർ വന്നതിന്റെ സന്തോഷമാണ് ബിനോ ജോർജിന്. ഒപ്പം തനിക്കും ചില ഐഎസ്എൽ ക്ലബ്ബുകളിൽനിന്ന് പരിശീലക സ്ഥാനത്തേക്ക് ക്ഷണം വന്നതായി അദ്ദേഹം പറഞ്ഞു. ഫുട്ബോൾ പരിശീലനവുമായി ഓടി നടക്കുന്നതിനിടെ മറന്നു പോയ കല്യാണമാണ് മറ്റൊന്ന്. ആലോചനകൾ  നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഡിമാൻഡ് ഇത്രയേ ഉള്ളൂ. ഫുട്ബോൾ ഇഷ്ടപ്പെടുന്നയാളാകണം.

 

സ്പോർട്സ് കൗൺസിലിനു കീഴിൽ വർഷങ്ങളോളം താൽക്കാലിക പരിശീലകനായി ജോലി ചെയ്യേണ്ടി വന്ന തന്നിലൂടെ കുറച്ചു കുട്ടികൾക്ക് സർക്കാർ ജോലി കിട്ടുമെങ്കിൽ അതിൽ സന്തോഷമുണ്ടെന്നും ബിനോ പറഞ്ഞു.   രണ്ടു തവണ കളിക്കാരനായും ഇപ്പോൾ പരിശീലകനായും സന്തോഷ് ട്രോഫി നേടാനായതിന്റെ ത്രില്ലിലാണ് അസിസ്റ്റന്റ് കോച്ച് ടി.ജി. പുരുഷോത്തമൻ. 

 

2001 മുംബൈ, 2004 ഡൽഹി സന്തോഷ് കിരീടങ്ങൾ നേടുമ്പോൾ  ഗോൾകീപ്പറായി പുരുഷോത്തമനും കേരളടീമിലുണ്ടായിരുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് കേരളത്തിന്റെ ഗോൾകീപ്പർമാർ കാഴ്ചവച്ചത്. അതിന്റെ ക്രെഡിറ്റ് സജി ജോയിക്കാണ്.  

English Summary: Santosh Trophy winners, Kerala Football team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com