ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് വനിതാ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം ചെൽസി നിലനിർത്തി. നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4–2നു തോൽപിച്ചു. രണ്ടു കിടിലൻ ഗോളുകളുമായി സാം കേർ ആണു കളിയിലെ താരമായത്. ചെൽസിയുടെ തുടർച്ചയായ 3–ാം കിരീടമാണിത്, 7 വർഷത്തിനിടെ അഞ്ചാമത്തേതും. വെസ്റ്റ്ഹാമിനെ 4–2നു തോൽപിച്ച് ആർസനൽ രണ്ടാമതെത്തി. മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനക്കാരായി ചാംപ്യൻസ് ലീഗിനു യോഗ്യത നേടി.

English Summary: Chelsea Wins Third Consecutive Women's Super League Title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com