ADVERTISEMENT

തിരുവനന്തപുരം∙ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകൻ ബിനോ ജോർജിനും അഞ്ചു‌ ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. സഹപരിശീലകന്‍, മാനേജര്‍, ഗോള്‍കീപ്പിങ് കോച്ച് എന്നിവര്‍ക്ക‌‌ു മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കും.

സന്തോഷ് ട്രോഫി ഫൈനിൽ ബംഗാളിനെ തോൽപ്പിച്ചാണ് കേരളം കിരീടം നേടിയത്. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ ബംഗാളിനെ 5–4നാണ് കേരളം തകർത്തത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായി.

പെനൽറ്റിയിൽ കിക്ക് എടുത്ത 5 താരങ്ങളും കേരളത്തിനായി ലക്ഷ്യം കണ്ടപ്പോൾ, കർണാടകയുടെ 2–ാം കിക്ക് പോസ്റ്റിനു പുറത്തേക്കു പറന്നു. സന്തോഷ് ട്രോഫിയിൽ ഇത് ഏഴാം തവണയാണു കേരളം കിരീടം നേടുന്നത്. 2018–19 ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 1992–93 നു ശേഷം ആദ്യമായാണ് കേരളത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കേരള ടീം കപ്പ് ഉയർത്തുന്നതും.

English Summary: Compliments for Santosh Trophy Team Members and Coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com