സഹസ്രകോടി മെസ്സി!

Lionel-Messi-5
ലയണൽ മെസ്സി
SHARE

കൂടുതൽ പ്രതിഫലം കൈപ്പറ്റിയ കായിക താരങ്ങളിൽ മെസ്സി ഒന്നാമത്; ക്രിസ്റ്റ്യാനോ മൂന്നാമത് 

ന്യൂയോർക്ക് ∙ പോയവർഷം ലോകത്ത് ഏറ്റവും പ്രതിഫലം കൈപ്പറ്റിയ കായിക താരങ്ങളുടെ ഫോബ്സ് പട്ടികയിൽ ഫുട്ബോൾ താരം ലയണൽ മെസ്സി ഒന്നാമൻ. 13 കോടി ഡോളറാണ് (ഏകദേശം 1005 കോടി രൂപ) പോയവർഷം മെസ്സി പ്രതിഫലമായി കൈപ്പറ്റിയത്. ഇതിൽ 7.5 കോടി ഡോളറാണ് ഫുട്ബോളിൽ നിന്നുള്ള അർജന്റീന താരത്തിന്റെ വരുമാനം. 12.1 കോടി ഡോളർ (ഏകദേശം 935 കോടി രൂപ) പ്രതിഫലം നേടിയ ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജയിംസാണ് പട്ടികയി‍ൽ രണ്ടാമത്. പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 11.5 കോടി ഡോളർ (ഏകദേശം 889 കോടി രൂപ) പ്രതിഫലവുമായി മൂന്നാം സ്ഥാനത്താണ്. ബ്രസീൽ ഫുട്ബോൾ താരം നെയ്മാറാണ് നാലാമത്– 9.5 കോടി കോടി ഡോളർ (ഏകദേശം 735 കോടി രൂപ).  പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയാണു പട്ടിക തയാറാക്കിയത്. 2021 മേയ് ഒന്നുമുതൽ 2022 മേയ് ഒന്നുവരെയുള്ള കാലയളവിലെ കായിക താരങ്ങളുടെ പ്രതിഫലമാണ് പരിശോധിച്ചത്. 

English Summary: Lionel Messi tops Forbes' highest-paid athlete list for 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA