കോവിഡ്; 2023 എഎഫ്സി ഏഷ്യൻ കപ്പ് ആതിഥേയത്വത്തിൽനിന്ന് ചൈന പിന്മാറി!

qatar-afc
2019 ലെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടവുമായി ഖത്തർ (ഫയൽ ചിത്രം).
SHARE

ബെയ്ജിങ്∙ 2023ലെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിന് ആതിഥ്യമരുളാനുള്ള അവകാശം ചൈന ഉപേക്ഷിച്ചതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചു. രാജ്യത്തെ കോവിഡ് കേസുകളിൽ ഉണ്ടായ വർധനയെ തുടർന്നാണു നടപടി. ഏഷ്യയിൽനിന്നുള്ള 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ്, അടുത്ത വർഷം ജൂൺ 16 മുതൽ ജൂലായ് 16 വരെ നടത്താനാണു നിശ്ചയിച്ചിരുന്നത്. 

‘ചൈന്നീസ് ഫുട്ബോൾ അസോസിയേഷനുമായി ദീർഘനേരം നീണ്ടുനിന്ന ചർച്ചകൾക്കു ശേഷമാണ്, അടുത്ത വർഷം നടക്കാനിരിക്കുന്ന ടൂർണമെന്റിന് ആതിഥ്യമരുളാൻ സാധിക്കില്ലെന്ന് ചൈന അറിയിച്ചത്’– കോൺഫെഡറേഷൻ വാർത്താക്കുറിപ്പിറക്കി. ഖത്തർ ആയിരുന്നു 2019ൽ നടന്ന ടൂർണമെന്റിലെ ജേതാക്കൾ. 

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സവിശേഷ സാഹചര്യത്തെക്കുറിച്ച് എഎഫ്സിക്കു ബോധ്യമുണ്ട്. ഇതുമൂലമാണു ചൈന ആതിഥേയ അവകാശം ഒഴിയുന്നത്. ചൈനയ്ക്കു പകരം ഏതു രാജ്യം ആതിഥേയത്വം ഏറ്റെടുക്കുമെന്നുള്ളത് അടക്കമുള്ള കാര്യങ്ങളിൽ പിന്നീടു തീരുമാനമെടുക്കുമെന്നും കോൺഫെഡറേഷൻ അറിയിച്ചിരുന്നു.

സെപ്റ്റംബറിൽ ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഗെയിംസും, കോവിഡിനെ തുടർന്ന് സംഘാടകർ നേരത്തേ മാറ്റിവച്ചിരുന്നു. കോവിഡ് കേസുകളിൽ വർധന തുടരുന്നതിനാൽ, ചൈനയിലെ പല നഗരങ്ങളും ഇപ്പോഴും ലോക്ഡൗണിലാണ്. 

English Summary: China withdraw as AFC Asian Cup 2023 hosts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS