ADVERTISEMENT

പേരിനു പിന്നിലെ ‘കേരള’ വെറുതെയല്ല എന്നു തെളിയിച്ചാണ് ഇത്തവണ ഗോകുലം കേരള എഫ്സിയുടെ കിരീടധാരണം. ഫൈനലിൽ ഗോൾ നേടിയ പി.റിഷാദും എമിൽ ബെന്നിയും ഉൾപ്പെടെ 13 മലയാളി താരങ്ങളാണ് ഈ സീസണിൽ ഗോകുലത്തിനു വേണ്ടി കളിക്കാനിറങ്ങിയത്. ഇതിൽ 7 പേർ റിസർവ് ടീമിൽ നിന്നു സ്ഥാനക്കയറ്റം കിട്ടിയവരാണ്.

വി.എസ്.ശ്രീക്കുട്ടനും അബ്ദുൽ ഹക്കുവും കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിയവർ. മുഹമ്മദ് ജാസിം, എമിൽ ബെന്നി, അലക്സ് സജി, താഹിർ സമാൻ, എം.എസ്.ജിതിൻ എന്നിവർ കഴിഞ്ഞ സീസണിൽ ഗോകുലം കിരീടം ചൂടിയപ്പോഴും ടീമിലുണ്ടായിരുന്നവർ. 5 ഗോളുകൾ നേടിയ താഹിർ സമാൻ ഇത്തവണ ലീഗിലെ ഇന്ത്യൻ ടോപ് സ്കോറർമാരിൽ മുന്നിലുണ്ട്. ടീമിന്റെ വൈസ് ക്യാപ്റ്റനായ ജിതിൻ പ്ലേമേക്കർ റോളിൽ മിന്നിത്തിളങ്ങി.

vincenzo-alberto-1
ഗോകുലം കോച്ച് വിഞ്ചെൻസോ ആൽബർട്ടോ അനീസെ.

ഏഷ്യയിൽ വരവറിയിക്കാൻ ഗോകുലം; എഎഫ്സി കപ്പിൽ ഗോകുലം–ബഗാൻ മത്സരം 18ന്

ഐ ലീഗ് കിരീടധാരണത്തിന്റെ ആഘോഷമടങ്ങും മുൻപേ വലിയൊരു ചാംപ്യൻഷിപ്പിൽ കളിക്കാനൊരുങ്ങുകയാണ് ഗോകുലം; ഏഷ്യൻ മേഖലാ രണ്ടാംനിര ക്ലബ് ചാംപ്യൻഷിപ്പായ എഎഫ്സി കപ്പിൽ. കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളെന്ന നിലയിലാണ് ഗോകുലം ചാംപ്യൻഷിപ്പിനു യോഗ്യത നേടിയത്. ആകെ 39 ടീമുകൾ മത്സരിക്കുന്ന പ്രാഥമിക ഘട്ടത്തിൽ ഡി ഗ്രൂപ്പിലാണ് ഗോകുലം. യോഗ്യതാ പ്ലേ ഓഫ് കളിച്ചെത്തിയ ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാനും ഗ്രൂപ്പിലുണ്ട്. 18ന് ആദ്യ മത്സരത്തിൽ ഗോകുലം ബഗാനെ നേരിടും. കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. 

English Summary: Gokulam Kerala FC Malayali players shined in I League matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com