ADVERTISEMENT

ലണ്ടൻ ∙ സഡൻ ഡെത്തിലേക്കു നീണ്ട ഫൈനലിൽ ചെൽസിയെ 6–5നു മറികടന്ന ലിവർപൂളിന് എഫ്എ കപ്പ് ഫുട്ബോൾ കിരീടം. നിശ്ചിത സമയത്തും അധിക സമയത്തും കളി ഗോളില്ലാ സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ചെൽസിയുടെ രണ്ടാം കിക്കെടുത്ത ക്യാപ്റ്റൻ സെസാർ അസ്പിലിക്യുയേറ്റ പന്ത് പോസ്റ്റിലേക്കടിച്ചതോടെ ലിവർപൂളിന് വിജയപ്രതീക്ഷയായി.

ലിവർപൂളിന്റെ സാദിയോ മാനെ എടുത്ത അഞ്ചാം കിക്ക് സേവ് ചെയ്ത് ഗോൾകീപ്പർ എഡ്വേഡ് മെൻഡി ചെൽസിയുടെ ആയുസ് നീട്ടിയെടുത്തു. എന്നാൽ മേസൻ മൗണ്ട് എടുത്ത ചെൽസിയുടെ ഏഴാം കിക്ക് ലിവർപൂൾ ഗോൾകീപ്പർ അലിസൻ ബെക്കർ സേവ് ചെയ്തു. അടുത്ത കിക്ക് ഗ്രീക്ക് താരം കോസ്റ്റാസ് സിമികാസ് ലക്ഷ്യത്തിലെത്തിച്ചതോടെ ലിവർപൂൾ ജേതാക്കൾ. 

English Summary: Liverpool beats Chelsea 6-5 on penalties to win FA Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com