എഎഫ്സി കപ്പ്: ഇന്ന് ഗോകുലം–ബഗാൻ പോരാട്ടം

gokulam
ഗോകുലം താരം ലൂക്ക മെയ്സൻ പരിശീലനത്തിൽ. സഹതാരം ജോർദാൻ ഫ്ലെച്ചർ പിന്നിൽ.
SHARE

കൊൽക്കത്ത ∙ ഐ ലീഗ് വിജയത്തിന്റെ ആവേശത്തിൽ ഗോകുലം കേരള എഫ്സി ഇന്ന് ഏഷ്യൻ പോരാട്ടത്തിന്. എഎഫ്സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഗോകുലത്തിന്റെ എതിരാളികൾ ഇന്ത്യൻ ക്ലബ് തന്നെ– എടികെ മോഹൻ ബഗാൻ. സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് 4.30നാണ് മത്സരം. സ്റ്റാർ സ്പോർട്സ്–3, എച്ച്ഡി–3 ചാനലുകളിൽ തൽസമയം. ഡി ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ രാത്രി 8.30ന് ബംഗ്ലദേശ് ക്ലബ് ബഷുന്ധര കിങ്സ് മാലദ്വീപ് ക്ലബ് മാസിയ സ്പോർട്സിനെ നേരിടും. കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാംപ്യൻമാർ എന്ന നിലയിലാണ് ഗോകുലം എഎഫ്സി കപ്പിനു യോഗ്യത നേടിയത്. ബഗാനാവട്ടെ ഐ ലീഗ് രണ്ടാം സ്ഥാനക്കാരെന്ന നിലയിൽ യോഗ്യതാ പ്ലേഓഫ് കളിച്ചു ജയിക്കേണ്ടി വന്നു. ഗ്രൂപ്പ് ജേതാക്കൾ മാത്രമാണ് ഇന്റർ സോൺ സെമിഫൈനൽസിലേക്ക് യോഗ്യത നേടുക എന്നതിനാൽ എല്ലാ മത്സരവും നിർണായകമാണ്.

ഗോകുലം വനിതകൾക്ക് ജയം 

ഭുവനേശ്വർ ∙ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിയുടെ വിജയക്കുതിപ്പു തുടരുന്നു. സിർവോഡം ഫുട്‌ബോൾ ക്ലബ്ബിനെ 4–0നു തോൽപിച്ച് ഗോകുലം ലീഗിൽ തുടരെ ഒൻപതാം ജയം കുറിച്ചു. സൗമ്യ ഗുഗുലോത്ത് ഗോകുലത്തിനായി ഇരട്ടഗോൾ നേടി. എൽഷദായ് അചെങ്പോ, ദാങ്മയ് ഗ്രേസ് എന്നിവരും ലക്ഷ്യം കണ്ടു. 27 പോയിന്റുമായി ഗോകുലം ഒന്നാം സ്ഥാനത്തു തുടരുന്നു. 24 പോയിന്റോടെ സേതു എഫ്സിയാണ് രണ്ടാമത്. രണ്ട് മത്സരം മാത്രമാണ് ഇനി ഗോകുലത്തിനുള്ളത്. സേതുവിന് 3 കളികൾ. ഞായറാഴ്ച സ്‌പോർട്‌സ് ഒഡീഷയ്ക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

English Summary: AFC Cup: Gokulam Kerala FC to meet ATK Mohun Bagan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA