ADVERTISEMENT

സെവിയ്യെ ∙ ഒരു യൂറോപ്യൻ കിരീടത്തിനായുള്ള കാത്തിരിപ്പ് 42 വർഷവും പിന്നെ 120 മിനിറ്റും കടന്ന് പെനൽറ്റി ഷൂട്ടൗട്ടിലെത്തിയെങ്കിലും ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ട് അക്ഷമരായില്ല. ഗാലറിയിൽ വെള്ളത്തിരമാല തീർത്ത ആരാധകരെ ആവേശത്തിലാഴ്ത്തി ജർമൻ ക്ലബ്ബിന് യുവേഫ യൂറോപ്പ ലീഗ് കിരീടം. സ്കോട്ട്‌ലൻഡ് ക്ലബ് റേഞ്ചേഴ്സിനെതിരെ ഷൂട്ടൗട്ടിൽ 5–4നാണ് ഐൻട്രാക്റ്റിന്റെ ജയം.

നിശ്ചിത സമയത്തും അധിക സമയത്തും കളി 1–1 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ റേഞ്ചേഴ്സിന്റെ 4–ാം കിക്കെടുത്ത ആരോൺ റാംസിയുടെ ഷോട്ട് ഐൻട്രാക്റ്റ് ഗോൾകീപ്പർ കെവിൻ ട്രാപ്പ് സേവ് ചെയ്തു. ടീമിന്റെ അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് കൊളംബിയൻ താരം റഫയേൽ ബോറെ ഐൻട്രാക്റ്റിന്റെ വിജയമുറപ്പിച്ചു. നിശ്ചിത സമയത്തും ബോറെ തന്നെയാണ് ഐൻട്രാക്റ്റിന്റെ ഗോൾ നേടിയത്. 

കളിയുടെ 57–ാം മിനിറ്റിൽ  ജോ അരിബോ റേഞ്ചേഴ്സിനെ മുന്നിലെത്തിച്ചു. എന്നാൽ 69–ാം മിനിറ്റിൽ ബോറെയുടെ ഗോളിൽ ഐൻട്രാക്റ്റ് തിരിച്ചടിച്ചു. ടൂർണമെന്റിൽ 13 മത്സരങ്ങളിലും അപരാജിതരായിട്ടാണ് ഐൻട്രാക്റ്റിന്റെ കിരീടധാരണം. 1980ൽ യുവേഫ കപ്പ് നേടിയ ശേഷം അവരുടെ ആദ്യ കിരീടമാണിത്. അടുത്ത വർഷത്തെ ചാംപ്യൻസ് ലീഗിനും ഐൻട്രാക്റ്റ് യോഗ്യത നേടി.\

English Summary: Eintracht Frankfurt beats Rangers on penalties to win Europa League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com