ADVERTISEMENT

കൊൽക്കത്ത ∙ ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനെ വീഴ്ത്തിയതിന്റെ ആവേശത്തിൽ ഗോകുലം കേരള എഫ്സി ഇന്ന് എഎഫ്സി കപ്പ് ഫുട്ബോളിൽ രണ്ടാം മത്സരത്തിന്. ‍‍ഡി ഗ്രൂപ്പ് മത്സരത്തിൽ മാലദ്വീപ് ക്ലബ് മാസിയ സ്പോർട്സാണ് എതിരാളികൾ. രാത്രി 8.30ന് കൊൽക്കത്ത സോൾട്ട്‌േലക്ക് സ്റ്റേ‍ഡിയത്തിലാണ് മത്സരം. സ്റ്റാർ സ്പോർട്സ്–3 ചാനലിൽ തൽസമയം കാണാം. വൈകിട്ട് 4.30ന് ബഗാൻ, ബംഗ്ലദേശ് ക്ലബ് ബഷുന്ധര കിങ്സിനെ നേരിടും. 

3 പോയിന്റുമായി ഡി ഗ്രൂപ്പിൽ ഒന്നാമതാണ് ഇപ്പോൾ ഗോകുലം. ബഷുന്ധരയ്ക്കും 3 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗോകുലമാണു മുന്നിൽ. ബഷുന്ധര ആദ്യ മത്സരത്തിൽ മാസിയയെ 1–0നു തോൽപിച്ചു. 

ഗ്രൂപ്പ് ജേതാക്കൾക്കു മാത്രമാണ് ഇന്റർ സോൺ സെമിഫൈനൽസിലേക്കു പ്രവേശനമെന്നതിനാൽ എല്ലാ മത്സരങ്ങളും നിർണായകമാണ്. ഗോകുലം ക്യാപ്റ്റൻ ഷെരീഫ് മുഹമ്മദിന്റെ മുൻ ക്ലബ് കൂടിയാണ് മാസിയ.

 

English Summary: AFC Cup; Gokulam vs Maziya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com