ഗോകുലത്തിന് തോൽവി

gokulam
ഗോകുലത്തിന്റെ മുന്നേറ്റം തടയുന്ന മാസിയ ഗോൾകീപ്പർ കിരൺ ചെംജോങ്. ചിത്രം: സലിൽ ബേറ ∙മനോരമ
SHARE

കൊൽക്കത്ത ∙ എഎഫ്സി കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തിൽ ഗോകുലം കേരള എഫ്സിക്കു തോൽവി. മാലദ്വീപ് ക്ലബ് മാസിയ സ്പോർട്സാണ് ഗോകുലത്തെ വീഴ്ത്തിയത് (1–0). 50–ാം മിനിറ്റിൽ കോർണീലിയസ് സ്റ്റുവർട്ട് വിജയഗോൾ നേടി. തോൽവിയോടെ ഡി ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടാമെന്ന ഗോകുലത്തിന്റെ മോഹങ്ങൾക്കു മങ്ങലേറ്റു. 

ഇന്നലെ ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാൻ ബംഗ്ലദേശ് ക്ലബ് ബഷുന്ധര കിങ്സിനെ 4–0നു തോൽപിച്ചതോടെ ഗ്രൂപ്പിലെ 4 ടീമുകൾക്കും 3 പോയിന്റായി. ഗോൾ ശരാശരിയിൽ ബഗാൻ ഒന്നാമതും ഗോകുലം രണ്ടാമതുമാണ്. ഗ്രൂപ്പ് ജേതാക്കൾ മാത്രമാണ് ഇന്റർ സോൺ സെമിഫൈനൽസിലേക്ക് യോഗ്യത നേടുക. ബഷുന്ധരയ്ക്കെതിരെ ബഗാനു വേണ്ടി ലിസ്റ്റൻ കൊളാസോ ഹാട്രിക് നേടി. 

ചൊവ്വാഴ്ച ബഷുന്ധര കിങ്സിനെതിരെയാണ് ഗ്രൂപ്പിൽ ഗോകുലത്തിന്റെ അവസാന മത്സരം.

Content Highlights: AFC Cup, Gokulam Kerala FC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA