ADVERTISEMENT

ഒഡിഷയിൽ നടക്കുന്ന ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളിൽ തോൽവിയറിയാതെ കുതിച്ച് ഗോകുലം കേരള എഫ്സി. ഞായറാഴ്ച നടന്ന പത്താം മത്സരത്തിലും ഗോകുലം ഗംഭീര വിജയം സ്വന്തമാക്കി.

ഗോകുലം– ഒഡിഷ മത്സരത്തിൽനിന്ന്
ഗോകുലം– ഒഡിഷ മത്സരത്തിൽനിന്ന്

മത്സരത്തില്‍ 7-1 എന്ന സ്‌കോറിന് സ്‌പോർട്‌സ് ഒഡിഷയെ പരാജയപ്പെടുത്തിയാണ് മലബാറിയന്‍സ് ലീഗിലെ പത്താം മത്സരവും അവിസ്മരണീയമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സമ്പൂര്‍ണ ആധിപത്യം നേടിയ ഗോകുലം കേരള ആധികാരിക ജയമായിരുന്നു സ്വന്തമാക്കിയത്. 

ഗോകുലം– ഒഡിഷ മത്സരത്തിൽനിന്ന്
ഗോകുലം– ഒഡിഷ മത്സരത്തിൽനിന്ന്

63 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച മലബാറിയന്‍സ് 32 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് തൊടുത്തത്. ഇതില്‍ 18 എണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. നാലു ഗോളുമായി മിന്നും പ്രകടനം പുറത്തെടുത്ത ഘാന താരം എല്‍ഷദായ് അചെങ്‌പോയാണ് ഗോകുലത്തിന് അനായാസ ജയം സമ്മാനിച്ചത്. 

ഒഡിഷയുടെ മുന്നേറ്റം തടയുന്ന ഗോകുലം താരം രഞ്ജനി
ഒഡിഷയുടെ മുന്നേറ്റം തടയുന്ന ഗോകുലം താരം രഞ്ജനി

5, 23, 78, 87 മിനുട്ടുകളിലായിരുന്നു എല്‍ഷദായിയുടെ ഗോളുകള്‍ പിറന്നത്. 45ാം മിനുട്ടില്‍ മനീഷ കല്യാണ്‍, 63,68 മിനുട്ടുകളില്‍ സൗമ്യ എന്നിവരും ഗോകുലത്തിനായി വലകുലുക്കി. 24ാം മിനുട്ടില്‍ പ്യാരി കാകയുടെ വക ഒഡിഷ സ്‌പോര്‍ട്‌സിന്റെ ആശ്വാസ ഗോള്‍ പിറന്നു. ലീഗില്‍ ഗോകുലം വഴങ്ങുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്. 

ഒഡിഷ– ഗോകുലം മത്സരത്തിൽനിന്ന്
ഒഡിഷ– ഗോകുലം മത്സരത്തിൽനിന്ന്

ആദ്യ പകുതി അവസാനിച്ചപ്പോള്‍ 3-1ന് മുന്നിലായിരുന്ന ഗോകുലം രണ്ടാം പകുതിയിലാണ് നാലു ഗോളുകളും സ്വന്തമാക്കി മികച്ച ജയം സ്വന്തമാക്കിയത്. 10 മത്സരത്തില്‍ നിന്ന് 30 പോയിന്റുമായി ഗോകുലം തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 

ഒഡിഷ– ഗോകുലം മത്സരത്തിൽനിന്ന്
ഒഡിഷ– ഗോകുലം മത്സരത്തിൽനിന്ന്

വ്യാഴാഴ്ച രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ സേതു എഫ്സിയെ പരാജയപ്പെടുത്തുകയാണെങ്കില്‍ ഗോകുലംത്തിന് വനിതാ ലീഗ് കിരീടം നിലനിര്‍ത്താന്‍ കഴിയും.

ഒഡിഷ– ഗോകുലം മത്സരത്തിന്റെ ഗോൾ നില
ഒഡിഷ– ഗോകുലം മത്സരത്തിന്റെ ഗോൾ നില

English Summary: Gokualm Kerala FC beat Sports Odisha in IWL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com