ADVERTISEMENT

റോം ∙ ഇറ്റലിയിൽ നാടകീയ സംഭവങ്ങളൊന്നുമുണ്ടായില്ല. അവസാന മത്സരത്തിൽ സാസുവോളോയെ 3–0നു തോൽപിച്ച് എസി മിലാൻ സീരി എ ഫുട്ബോൾ കിരീടം ഉറപ്പിച്ചു. സാംപ്ദോറിയയെ 3–0നു തോൽപിച്ച ഇന്റർ മിലാൻ രണ്ടാമത്. പോയിന്റ് നില: എസി മിലാൻ–86. ഇന്റർ മിലാൻ–84. മൂന്നും നാലും സ്ഥാനങ്ങളിലെത്തിയ നാപ്പോളിയും യുവന്റസും മിലാൻ ടീമുകൾക്കൊപ്പം ചാംപ്യൻസ് ലീഗ് ബെർത്ത് സ്വന്തമാക്കി. 

2011നു ശേഷം ഇതാദ്യമായിട്ടാണ് എസി മിലാൻ സീരി എ കിരീടം ചൂടുന്നത്. 19–ാം കിരീടത്തോടെ ഇന്റർ മിലാന് ഒപ്പമെത്തുകയും ചെയ്തു. 36 കിരീടങ്ങളുമായി യുവന്റസാണ് ഒന്നാമത്. സാസുവോളയ്ക്കെതിരെ ഫ്രഞ്ച് താരം ഒളിവർ ജിരൂദിന്റെ ഇരട്ടഗോളുകളാണ് മിലാന് വിജയമൊരുക്കിയത്. ഫ്രാങ്ക് കെസിയും ലക്ഷ്യം കണ്ടു. 

സാംപ്ദോറിയയ്ക്കെതിരെ ഇന്റർ മിലാനു വേണ്ടി ജൊവാക്വിൻ കൊറയ ഇരട്ടഗോൾ നേടി. ഇവാൻ പെരിസിച്ചാണ് ഒരു ഗോൾ നേടിയത്. 27 ഗോളുകൾ നേടിയ ലാസിയോ താരം സിറോ ഇമ്മൊബീൽ ആണ് ലീഗിലെ ടോപ് സ്കോറർ.

English Summary: AC Milan won their 19th Serie A title but the first for 11 years by cruising to victory at Sassuolo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com