ADVERTISEMENT

ഫുട്ബോൾ സംഘാടനത്തിൽ തങ്ങളെ അവഗണിക്കരുതെന്ന് സംസ്ഥാന അസോസിയേഷനുകൾ 

ന്യൂഡൽഹി ∙ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾക്കായി സുപ്രീം കോടതി പ്രത്യേക ഭരണസമിതിയെ നിയോഗിച്ച സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താൻ ഫിഫയുടെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെയും ഉന്നതസംഘം ഇന്ത്യയിലെത്തും. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചു വിട്ട കാരണത്താൽ വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ വരില്ലെങ്കിലും പുതിയ ഭരണസമിതി രൂപീകരിക്കാനുള്ള തിരഞ്ഞെടുപ്പ് ത്വരിതപ്പെടുത്താൻ ഫിഫ ആവശ്യപ്പെടുമെന്നാണ് സൂചന. അതേ സമയം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെടുമെന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് പ്രഫുൽ പട്ടേൽ പറഞ്ഞു. 

ഫെഡറേഷന്റെ പുതിയ ഭരണഘടനയിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനായി സംസ്ഥാന അസോസിയേഷനുകൾ ഇന്നലെ യോഗം ചേർന്നു. ഓരോ സംസ്ഥാനത്തും എഐഎഫ്എഫിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന അസോസിയേഷനുകൾ വഴി മാത്രമായിരിക്കണമെന്നു യോഗത്തിൽ നിർദേശമുയർന്നു. തങ്ങളെ അവഗണിച്ച് സംസ്ഥാനത്ത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ് നടത്തിയതിനെതിരെ കേരള ഫുട്ബോൾ അസോസിയേഷൻ ഫെഡറേഷനു കത്തെഴുതിയതിന്റെ പശ്ചാത്തലത്തിലാണിത്.

English Summary: Will ask Fifa to let football continue, says former AIFF president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com