കൊൽക്കത്ത ∙ എഎഫ്സി കപ്പ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് ഇന്നു നിർണായകം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോകുലം ഇന്നു വൈകിട്ടു 4.30ന് ബംഗ്ലദേശ് ക്ലബ് ബസുന്ധര കിങ്സിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ 2–ാം സ്ഥാനക്കാരായ ഗോകുലത്തിന് ഇന്നു ജയിച്ചേ മതിയാകൂ. ഗ്രൂപ്പിൽ ഒന്നാമതുള്ള എടികെ ബഗാൻ രാത്രി 8.30ന് മാലദ്വീപ് ക്ലബ് മാസിയ എഫ്സിയെ നേരിടുന്ന മത്സരവും ഗോകുലത്തിന് നിർണായകമാണ്. ആദ്യ കളിയിൽ ഗോകുലം ജയിക്കുകയും 2–ാം മത്സരത്തിൽ ബഗാൻ തോൽക്കാതിരിക്കുകയും ചെയ്താൽ ഗോകുലത്തിനു മുന്നേറാം. ഗോകുലം നിരയിൽ താരങ്ങൾക്കാർക്കും പരുക്കില്ല. ജോർദാൻ ഫ്ലെച്ചർ, ലൂക്ക മെയ്സൻ, എമിൽ ബെന്നി, എം.എസ്. ജിതിൻ, അമിനോ ബൗബ, ക്യാപ്റ്റൻ മുഹമ്മദ് ഷരീഫ് എന്നിവരെല്ലാം മികച്ച ഫോമിലാണ്.
Content Highlights: AFC cup, Gokulam FC