ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഇത്തവണ 2 പേർ പങ്കിട്ടു. ലിവർപൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സലായും ടോട്ടനം ഹോട്സ്പറിന്റെ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നുമാണ് ടോപ്സ്കോറർമാർ. ഇരുവരും നേടിയത് 23 ഗോളുകൾ. സൺ ആദ്യമായാണ് പ്രിമിയർ ലീഗ് ഗോൾഡൻ ബൂട്ട് പുരസ്കാരം നേടുന്നത്.
അതേസമയം മുഹമ്മദ് സലാ 3–ാം തവണയാണ് ടോപ്സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനക്കാരനാകുന്നത്. പ്രിമിയർ ലീഗിന്റെ അവസാന ദിനം വരെ സലായായിരുന്നു ഒരുഗോൾ ലീഡിൽ മുന്നിൽ. വൂൾവ്സിനെതിരായ ലിവർപൂളിന്റെ മത്സരത്തിൽ സലാ ഒരു ഗോൾ നേടിയപ്പോൾ നോർവിച്ചിനെതിരായ ടോട്ടനമിന്റെ മത്സരത്തിൽ സൺ 2 ഗോളുകൾ നേടി ഒപ്പമെത്തി.
English Summary: Mohamed Salah and Son Heung-min share Premier League Golden Boot