ADVERTISEMENT

കൊൽക്കത്ത ∙ മാലദ്വീപ് ക്ലബ് മാസിയയെ 5–2നു തകർത്ത് എടികെ മോഹൻ ബഗാൻ എഎഎഫ്സി കപ്പ് നോക്കൗട്ട് റൗണ്ടിൽ കടന്നു. ബംഗ്ലദേശ് ക്ലബ് ബസുന്ധര കിങ്സിനോട് 1–2നു തോറ്റ ഗോകുലം കേരള എഫ്സി പുറത്തായി. മാസിയയ്ക്കെതിരെ ബഗാനു വേണ്ടി ജോണി കോകോ ഇരട്ടഗോൾ നേടി. റോയ് കൃഷ്ണ, സുഭാശിഷ് ബോസ്, കാൾ മക്ഹ്യൂ എന്നിവരും സ്കോർ ചെയ്തു. 6 പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ബഗാൻ ഇന്റർ സോൺ സെമിഫൈനൽസിനു യോഗ്യത നേടിയത്. ആദ്യ കളിയിൽ ബഗാനെ അട്ടിമറിച്ച ഗോകുലം പിന്നീട് 2 കളികളും തോൽക്കുകയായിരുന്നു.

 

English Summary: AFC Cup; ATK beats Maziya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com