ഭുവനേശ്വർ ∙ ഐ ലീഗ് കിരീടനേട്ടത്തിനു പിന്നാലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിലും കിരീടമണിയാൻ ഗോകുലം കേരള എഫ്സി ഒരുങ്ങുന്നു. ഇന്നത്തെ മത്സരത്തിൽ സേതു എഫ്സിക്കെതിരെ സമനില നേടിയാൽ, നിലവിലെ ചാംപ്യന്മാരായ ഗോകുലം വനിതാടീമിനു കിരീടം നിലനിർത്താം.
രാത്രി 7.30ന് കലിംഗ സ്റ്റേഡിയത്തിലാണു മത്സരം. ഒപ്പത്തിനൊപ്പം കരുത്തരാണ് ഇരുടീമും. 10 കളിയിൽ ഇരുടീമിനും 30 പോയിന്റ്. എന്നാൽ, ഗോൾവ്യത്യാസത്തിൽ ഗോകുലമാണ് ഒന്നാം സ്ഥാനത്ത്. ഇതുവരെ 3 ഗോൾ മാത്രം വഴങ്ങിയ ഗോകുലം വനിതകൾ നേടിയതാകട്ടെ 63 ഗോളുകളും! സേതു എഫ്സിയും വഴങ്ങിയതു 3 ഗോൾ മാത്രം.
English Summary: Gokulam Kerala FC Sethu FC, all set for the IWL showdown